ഫോർട്ട് കൊച്ചി: വർക്കിംഗ് വിമൻസ് ഫോറം കൊച്ചി മണ്ഡലം രൂപീകരണ സമ്മേളനം ജില്ലാ സെക്രട്ടറി സജിനി തമ്പി ഉദ്ഘാടനം ചെയ്തു. പ്രീതി അദ്ധ്യക്ഷത വഹിച്ചു. സക്കറിയാ ഫെർണാണ്ടസ്, പ്രവിത അനീഷ്,.എ.അഫ്സൽ,ഷാലു സേവ്യർ ,കെ.കെ ജയ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രതിഭ (സെക്രട്ടറി),പ്രീതി (പ്രസിഡന്റ്) സുരഭി ഷാജി (ട്രഷറർ) ജോ.സെക്രട്ടറിമാരായി മഞ്ചു,സിന്ധു. എന്നിവരെയും വൈസ് പ്രസിഡന്റുമാരായി ഷാലു സേവ്യർ , റീന ടി.എസ്. എന്നിവരുൾപ്പെടുന്ന 21 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.