കുറുപ്പംപടി: കൂവപ്പടി ബ്ലോക്കുതല കേരളോത്സവത്തിൽ മുടക്കുഴ ഗ്രാമ പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 174 പോയിന്റോടെയാണ് മുടക്കുഴ ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ബ്ലോക്കുതല കേരളോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ.യിൽ നിന്ന് മുടക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചനും വൈസ് പ്രസിഡന്റ് റോഷ്നി എൽദോയും ചേർന്ന് ട്രോഫികൾ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മോളി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.ജെ.ബാബു, അനു അമ്പിഷ്, അംബിക മുരളീധരൻ ,ഷോ ജറോയി, എം.കെ.രാജേഷ്, ബീന ഗോപിനാഥ് , ബി.ഡി.ഒ റഹിമ, മുടക്കുഴ പഞ്ചായത്ത് അംഗങ്ങളായ ജോസ് എ പോൾ, കെ.ജെ. മാത്യു, വൽസ വേലായുധൻ, നിഷ സന്ദീപ്, വി.ഇ.ഒ ജാൻസി ജോസഫ് എന്നിവർ സംസാരിച്ചു.