emin-aibak

കളമശേരി: നൂറ്റിയെൺപത്തൊന്ന് വാക്കുകൾ തിരിച്ചറിഞ്ഞ ഒന്നര വയസുകാരന്റെ റെക്കാഡ് നേട്ടം. കലൂർ ഷിഫാ മൻസിലിൽ നെവിൻ അബ്ദുൾ ഖാദറിന്റെയും ഏലൂർ സ്വദേശി സാക്കിയ അബ്ബാസിന്റെയും മകൻ ഒന്നര വയസുകാരൻ എമിൻ ഐബക്കാണ് ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡിൽ ഇടം പിടിച്ചു.

12 തരം പഴവർഗ്ഗങ്ങൾ, 20 പച്ചക്കറികൾ, 24 മൃഗങ്ങൾ, 22 പക്ഷികൾ, വിവിധ രാജ്യങ്ങളിലെ 6 ദേശീയ പതാക, 11 പ്രമുഖ വ്യക്‌തിത്വങ്ങൾ , 3 പർവ്വതങ്ങൾ, 3 ചരിത്ര സ്മാരകങ്ങൾ, 22 വാഹനങ്ങൾ, 6 ശരീരാവയവങ്ങൾ, 35 വിവിധ വസ്തുക്കൾ, 6 വീട്ടുപകരണങ്ങൾ, 4 ദേശീയ ചിഹ്നങ്ങൾ, 10 ഗണിത ചിഹ്നങ്ങൾ എന്നിവയാണ് മനസിലാക്കി അവയെ തിരിച്ചറിഞ്ഞത്.

എമിൻ ഐബക്കിന്റെ മാതാവ് സാക്കിയയാണ് ചിത്രങ്ങൾ കാണിച്ച് പഠിപ്പിച്ചത്. കുളിപ്പിക്കുമ്പോഴോ കളി നേരത്തോ ആഹാരം നൽകുന്ന സമയത്തുമായിരിക്കും കളി ചിരികളിലൂടെ പഠിപ്പിക്കുന്നത്. പറഞ്ഞു കൊടുക്കുന്നത് പെട്ടന്ന് ഗ്രഹിക്കും. നാട്ടിലെ സംഘടനകളുടെയും നഗരസഭയുടെയും ആദരവ് ഏറ്റു വാങ്ങുന്ന തിരക്കിലാണ് എമിൻ ഐബക്ക്.