കൊച്ചി: റിസർവ് ബാങ്ക് മുൻ ഡയറക്ടറും ഹിന്ദുസ്ഥാൻ യൂണിലിവർ മുൻ ചെയർമാനും പദ്മവിഭൂഷൺ, പദ്മഭൂഷൺ അവാർഡ് ജേതാവുമായ ഡോ. അശോക് എസ്. ഗാംഗുലി എഴുതിയ ആഫ്റ്റർനസ് എന്ന പുസ്തകത്തെക്കുറിച്ച് കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) ചർച്ചയും സംവാദവും സംഘടിപ്പിച്ചു.

കെ.എം.എ പ്രസിഡന്റ് എൽ. നിർമ്മല അദ്ധ്യക്ഷത വഹിച്ചു. വേണുഗോപാൽ സി. ഗോവിന്ദ്, ഫെഡറൽ ബാങ്ക് മുൻ സി.എം.ഡി കെ.പി പദ്മകുമാർ, മാദ്ധ്യമപ്രവർത്തകൻ എം.കെ ദാസ്, വി.ആർ നായർ എന്നിവർ നേതൃത്വം നൽകി.