photo
ടൂറിസ്റ്റ് ബോട്ട് കത്തി നശിച്ച നിലയിൽ

വൈപ്പിൻ: അറ്റകുറ്റ പണിക്ക് കയറ്റി ഇട്ടിരുന്ന ടൂറിസ്റ്റ് ബോട്ട് കത്തി നശിച്ചു. എറണാകുളം സ്വദേശി കുഞ്ഞുമോന്റെ മിനാർ എന്ന ബോട്ടിനാണ് തീ പിടിച്ചത്. എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിന് എതിർവശമുള്ള റോഡിന്റെ കിഴക്കേ അറ്റത്ത് കായലോരത്തെ സെന്റ് അഗസ്റ്റിൻ യാർഡിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ഫയർ ഫോഴ്‌സും പൊലീസും നാട്ടുകാരും കൂടി തീ അണച്ചെങ്കിലും ബോട്ട് പൂർണമായും കത്തി നശിച്ചു. ബോട്ടിൽ ആളി​ല്ലായി​രുന്നു.