മൂവാറ്റുപുഴ: നിർമ്മല കോളജിൽ 19, 20 തിയതികളിൽ സംഘടിപ്പിക്കുന്ന പരിശീലന കളരിയിൽ ദേശീയ വിദ്യാഭ്യാസ നയം ചർച്ച ചെയ്യും. ദ്വിദിന പഠനക്കളരി ദേശീയ വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ പ്രൊഫ. കെ.കെ. ഷൈൻ (ദക്ഷിണ മേഖല) ഉദ്ഘാടനം ചെയ്യും. ഡോ ആർ.വി.ജി. മേനോൻ, ഡോ.വി.വിജയകുമാർ, ഡോ.പി.കെ.തിലക്, ഡോ വി.പി. മാർക്കോസ്, തുടങ്ങിയ അക്കാഡമിക് വിദഗ്ദ്ധർ നേതൃത്വം നൽകും. പ്രിൻസിപ്പൽ ഡോ .കെ. വി. തോമസ്, ഡോ.സോണി കുര്യാക്കോസ്, പ്രൊഫ.സിന്ധു റേയിച്ചൽ എന്നിവർ പങ്കെടുക്കും. പഠനക്കളരിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9061772082 നമ്പരിൽ ബന്ധപ്പെടുക.