ചോറ്റാനിക്കര: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ജനകീയാസൂത്രണ പദ്ധതിയിൽ കൃഷിഭവൻ വഴി നൽകുന്ന പച്ചക്കറിത്തൈകളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രാജേഷ് നിർവഹിച്ചു. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ഹരിത സമൃദ്ധി (ഗ്രോ ബാഗ് പച്ചക്കറി കൃഷി, അടുക്കളത്തോട്ടം ) ഗുണഭോക്താക്കൾക് പുനർ കൃഷി ചെയ്യുന്നതിന് വേണ്ടിയാണ് പച്ചക്കറിത്തൈകൾ നൽകുന്നത്. ഗ്രാമപഞ്ചായത്ത് ഷെയ്ഡ് ഹൗസിൽ ഹരിത കർമ്മ സേന ഉത്പാദിപ്പിച്ച തൈകളാണ് വിതരണം എത്തിച്ചത്. പഞ്ചായത്ത് അംഗങ്ങളായ പി.വി. പൗലോസ്, പ്രകാശൻ ശ്രീധരൻ, മിനി പ്രദീപ്, കൃഷി ഓഫീസർ മജ്ജു റോഷിണി, കൃഷി അസിസ്റ്റന്റ് ഓഫീസർ ജോഷി പോൾ തുടങ്ങിയവർ പങ്കെടുത്തു.