തൃപ്പൂണിത്തുറ: താമരംകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വൃശ്ചിക മാസത്തിലെ ഭഗവതി കളം പാട്ട് ഭക്തിസാന്ദ്രമായി നടന്നു. വൈക്കം വടക്കു പുറത്തു പാട്ടു നടത്തുന്ന തേരൊഴി രാമക്കുറുപ്പും സംഘവുമാണ് ഭഗവതിയുടെ ചേതോഹരമായ കളം പ്രകൃതിയിൽ നിന്നുള്ള വർണ്ണപ്പൊടികൾ കൊണ്ട് വരച്ചത്.

പീഠത്തിൽ വാളും പാട്ടും വച്ച് ശംഖു വിളിച്ചു ഉച്ചപാട്ടോടെ ചടങ്ങുകൾ ആരംഭിച്ചു. കളത്തിൽ വലിയ ദീപാരാധനയ്ക്കു ശേഷം ഭക്ത ജനങ്ങൾ കളപ്രദക്ഷിണം നടത്തി . ദക്ഷിണ സമർപ്പിച്ച ശേഷം അനുഷ്ഠാനപരമായി മുഖ്യകാർമ്മികനായി രാമക്കുറുപ്പ് കവുങ്ങിൽ പൂക്കുല ഉപയോഗിച്ചു കളം മായ്ച്ചതോടെ കളമെഴുത്തും പാട്ടു സമാപിച്ചു.