പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തും താലൂക്ക് ലീഗൽ സർവീസ് അതോറിട്ടി​യും സംയുക്തമായി നടത്തിയ മനുഷ്യാവകാശ ദിനാചരണം സബ് ജഡ്ജ് എൻ. രഞ്ജിത് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗൽ സർവീസ് സെക്രട്ടറി അ‌ഡ്വ. വി.ഇ. വർഗീസ്, അ‌ഡ്വ. കെ.ഒ. ആന്റു, എം.പി. ജോസ്, ഷാന്റി ഫ്രാൻസിസ്, എം.കെ. ഷിബു തുടങ്ങിയവർ സംസാരിച്ചു.