busshelter
മൂവാറ്റുപുഴ നഗരത്തിൽ ഉയരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ

മൂവാറ്റുപുഴ: പച്ചപ്പുൽ പരവതാനികളാൽ മോടി പിടിപ്പിക്കുന്ന മൂവാറ്റുപുഴ നഗരത്തിൽ അതിനനുയോജ്യമായ പ്രൗഢിയോടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഉയരുന്നു. മഴയത്തും വെയിലത്തും ഉപകാരമില്ലാത്ത വെയിറ്റിംഗ് ഷെഡുകളാണ് നഗരത്തിൽ ഉള്ളതെന്ന വിമർശനങ്ങൾക്കും ഇതോടെ വിരാമമാകുകയാണ്.

യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സേഫ് കെയർ ഗ്രൂപ്പ് ഓഫ് കമ്പനിയാണ് ആധുനിക ശൈലിയിൽ ബസ്‌ കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചു നൽകുന്നത്. കമ്പനിയുടെ സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. മൂവാറ്റുപുഴ സ്വദേശിയായ സേഫ് കെയർ മാനേജിംഗ് ഡയറക്ടർ ഒമർ അലിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് മികച്ച ഇരിപ്പിടത്തോടുകൂടി വെയിറ്റിംഗ് ഷെഡുകളുടെ നിർമ്മാണം പുരോഗമിക്കുന്നത്. നിർമ്മാണം പൂർത്തിയായ വൺവേ ജംഗ്ഷൻ,​ ബി.ഒ.സി എന്നിവിടങ്ങൾക്കു പുറമേ വെള്ളൂർകുന്നത്തും അതിമനോഹരമായ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഒരുങ്ങുന്നുണ്ട്.