കോലഞ്ചേരി: ടാങ്കർ ലോറിയിൽ നിന്ന് റോഡിൽ വീണ ഓയിലിൽ കയറി ഇരുചക്ര വാഹനങ്ങൾ തെന്നിമറിഞ്ഞു . പി.പി റോഡിൽ പട്ടിമറ്റം തെക്കേ കവല കഴിഞ്ഞുള്ള കോട്ടമല കയറ്റത്തിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. ലോറിയുടെ ടാങ്കർ വാൽവ് തുറന്നപോയതാണ് രണ്ട് കിലോമീറ്റർ ദൂരം ഓയിൽ റോഡിൽ വീഴാൻ കാരണം. ഫയർസ്റ്റേഷൻ ഓഫീസർ എൻ.എച്ച് . അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ എൻ.ടി. ബാലൻ, സഞ്ജു മോഹൻ, എം.എസ്. മിഥുൻ, എസ്. ഷൈജു, വിജയ രാജ് എന്നിവർ ചേർന്ന് ഓയിൽ നീക്കം ചെയ്തു.