row

വൈപ്പിൻ: വൈപ്പിൻ ഫോർട്ട് കൊച്ചി ഫെറി സർവീസിലെ സേതുസാഗർ 1 അറ്റകുറ്റപ്പണി കഴിഞ്ഞ് സർവീസിനിറക്കുവാൻ വൈകുമെന്നതിനാൽ പകരമായി വല്ലാർപാടം ഐലൻഡ് റൂട്ടിൽ സർവീസ് നടത്തുന്ന ആദിശങ്കര റോ-റോ നാളെ മുതൽ ഫോർട്ട്‌കൊച്ചി ബോൾഗാട്ടി ജലപാതയിൽ സർവീസ് ആരംഭിക്കും.
രാവിലെ 7.45 ന് ഫോർട്ട് കൊച്ചിയിൽനിന്നാണ് ആദ്യ സർവീസ് ആരംഭിക്കുന്നത്. വൈകിട്ട് 4 മണിക്ക് ഫോർട്ട് കൊച്ചിയിൽ നിന്ന് പുറപ്പെടുന്നത് അവസാന ട്രിപ്പുമായിരിക്കും.25 മിനിറ്റാണ് റണ്ണിംഗ് ടൈം.
വൈപ്പിൻ ഫോർട്ട് കൊച്ചി പാസഞ്ചേഴ്‌സ് അസോസിയേഷന്റെ സമരത്തിന്റെ ഫലമായി യാത്രക്ലേശം പരിഹരിക്കുന്നതിന് മുൻകൈയെടുത്ത കെ. എസ്. ഐ. എൻ. സിയെയും ഇൻലാൻഡ് വാട്ടർവേയ്‌സ് ഒഫ് ഇന്ത്യയെയും പാസഞ്ചേഴ്‌സ് അസോസിയേഷൻ അഭിനന്ദിച്ചു.