കൊച്ചി: മിൽമ എറണാകുളം മേഖല യൂണിയനുകളിലെ താത്കാലിക ജീവനക്കാർക്കും ക്ഷീരസംഘങ്ങൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുമെന്ന് മേഖലാ യൂണിയൻ ചെയർമാൻ എം.ടി. ജയൻ അറിയിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ ജില്ലകളിലായി മിൽമ എറണാകുളം മേഖലാ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന ആയിരത്തോളം പ്രാഥമിക ക്ഷീരോത്പാദക സംഘങ്ങളുടെ കെട്ടിടങ്ങളും സാമഗ്രികളും ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടും. പ്രകൃതി ദുരന്തങ്ങളുടെ ഫലമായുണ്ടാകുന്ന കനത്ത നാശനഷ്ടങ്ങൾ സംഘങ്ങളുടെ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നത് കണക്കിലെടുത്താണ് കെട്ടിടങ്ങൾക്കും ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നത്. തപാൽ ഡിപ്പാർട്ടമെന്റുമായി ചേർന്ന് പദ്ധതി നടപ്പാക്കുമെന്ന് എം.ടി. ജയൻ പറഞ്ഞു.