ആലുവ: പൈപ്പ് ലൈൻ റോഡിൽ തകർന്ന് തരിപ്പണമായി കിടക്കുന്ന ആലുവ വാട്ടർ അതോറിറ്റി ഓഫീസ് മുതൽ പട്ടേരിപ്പുറം വരെയും കാസിനോ തീയ്യേറ്റർ മുതൽ കളത്തിൽ ലൈൻ വരെയും ടൈൽസ് വിരിച്ച് നവീകരിക്കുന്നതിന് 1.82 കോടി രൂപയുടെ ഭരണാനുമതി.
അൻവർ സാദത്ത് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് പണം അനുവദിച്ചത്. വാട്ടർ അതോറിട്ടി ഓഫീസ് മുതൽ പട്ടേരിപ്പുറം വരെയുള്ള ഭാഗം ഇന്റർലോക്കിംഗ് ടൈൽസ് വിരിക്കുന്നതിന് 1.193 കോടി രൂപയും കാസിനോ തീയേറ്റർ മുതൽ കളത്തിൽ ലൈൻ വരെയുള്ള ഭാഗം ഇന്റർലോക്കിംഗ് ടൈൽസ് വിരിക്കുന്നതിനായി 63.6 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
ഫണ്ടിന്റെ പേരിൽ അവകാശവാദവും
നിർമ്മല സ്കൂൾ മുതൽ കുന്നത്തേരി വരെയുള്ള ഭാഗം രണ്ട് ഘട്ടങ്ങളിലായി നവീകരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ അനുവദിച്ചെങ്കിലും രണ്ട് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ഫണ്ടിന്റെ പേരിൽ അവകാശവാദം ഉന്നയിച്ചത് വിവാദമായിരിക്കുകയാണ്. ഇതിനിടയിൽ ജില്ലാ പഞ്ചായത്തിലെ ഭരണപക്ഷ അംഗം ഫണ്ട് പിൻവലിക്കുമെന്ന ഭീഷണിയും ഉയർത്തിയിട്ടുണ്ട്.
...................................
ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനം ആരംഭിക്കും.
അൻവർ സാദത്ത് എം.എൽ.എ