മട്ടാഞ്ചേരി: വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ വേലിയേറ്റത്തിൽ കരുവേലിപ്പടിയിലെ സ്വകാര്യ യാർഡിൽ കെട്ടിയിരുന്ന മത്സ്യബന്ധന ബോട്ടുകൾ ഒഴുകിപ്പോയി. ഇരുപതോളം ബോട്ടുകളാണ് കെട്ടഴിഞ്ഞ് കായലിൽ ഒഴുകി നടന്നത്. കരുവേലിപ്പടിയിൽ നിന്ന് തെക്കോട്ട് ഒഴുകിയ ബോട്ടുകൾ തോപ്പുംപടി ഹാർബർ പാലത്തിന് സമീപം എത്തുകയായിരുന്നു. കോസ്റ്റൽ പൊലീസും കുളച്ചൽ ബോട്ടുകാരും ചേർന്ന് ഒഴുക്കിൽപ്പെട്ട ബോട്ടുകൾ യാർഡിലേക്ക് നീക്കി.