പെരുമ്പാവൂർ: വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം കേരളബാങ്ക് ഡയറക്ടർ അഡ്വ. പുഷ്പദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അജിഹക്കീമിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രസിഡന്റ്‌ കെ.എം.അൻവർ അലി സമ്മാനവിതരണം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ ലിസി സെബാസ്റ്റ്യൻ, ജി.ഇ.ഒ ഇന്ദുലേഖ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ഗോപാൽ ഡിയോ, സതി ലാലു, എൻ.ബി.ഹമീദ്, ബ്ലോക്ക്‌ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അസീസ് മൂലയിൽ, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഷാജിത നൗഷാദ്, അംഗങ്ങളായ ഷമീർ തുകലിൽ, സുധീർ മീന്ത്രക്കൽ, ഷീജ പുളിക്കൽ, ആബിത ഷരീഫ്, സതിഗോപി, ജോ.ബി.ഡി.ഒ ഷാഫിപ്രസാദ്, എസ്. ശശികുമാർ, എം.സി. രമ എന്നിവർ സംസാരിച്ചു.