ആലുവ: തോട്ടക്കാട്ടുകര - കിഴക്കേ കടുങ്ങല്ലൂർ റോഡ് 12 മീറ്റർ വീതിയിൽ വികസിപ്പിക്കാനായി പി.ഡബ്ളിയു.ഡി അടയാള കുറ്റികൾ സ്ഥാപിക്കുന്നുണ്ടെങ്കിലും ഇവിടത്തെ കൈയേറ്റങ്ങൾ അളന്ന് തിട്ടപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് ആരോപിച്ചു.

12 മീറ്ററിൽ അളന്നാൽ കൂടുതലുള്ള പുറമ്പോക്ക് നഷ്ടപ്പെടും. 12 മീറ്ററിൽ ഉൾപ്പെടുന്ന പുറമ്പോക്കിന് കൈവശക്കാരന് നഷ്ടം കൊടുക്കേണ്ട സാഹചര്യവും ഉണ്ടാകും. പുറമ്പോക്ക് അളന്ന് കുറ്റിടിക്കാത്തതിൽ ദുരൂഹതയുണ്ട്. മാത്രവുമല്ല റോഡിന് കുറുകെ പോകുന്ന പെരിയാർവാലി അക്വഡേറ്റ് അതേപടി നിലനിന്നാൽ വീതി കൂട്ടുന്നതിന്റെ ഗുണം ലഭിക്കില്ല. അക്വഡേറ്റിന്റെ പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടിട്ടില്ലന്നാണ് ചീഫ് എൻജിനിയർ ഓഫീസ് പറയുന്നത്. റോഡ് വികസനത്തിൽ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് വ്യക്തമാകുന്നത്. പ്രശ്നത്തിന് ശ്വാരത പരിഹാരം കാണണമെന്നും വി.കെ. ഷാനവാസ് ആവശ്യപ്പെട്ടു.