കൊച്ചി: ശിവഗിരി തീർത്ഥാടന നവതി, ബ്രഹ്മവിദ്യാലയ കനകജബിലി, ശ്രീനാരായണഗുരു - മഹാകവി രവീന്ദ്രനാഥ ടാഗോർ സംഗമ ശതാബ്ദി ആഘോഷങ്ങളുടെ മദ്ധ്യമേഖലാ സമ്മേളനം ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. നവതി, കനക ജൂബിലി ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിക്കും. പ്രൊഫ. എം.കെ. സാനു, ഡോ. സുരാജ് ബാബു, ഡോ. ഗീതാ സുരാജ് എന്നിവരെ ആദരിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനാകും. സ്വാമി ഋതംഭരാനന്ദ, സ്വാമി ശാരദാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ. ബാബു എന്നിവർ മുഖ്യാതിഥികളാകും. കാലടി സർവകലാശാല മുൻ വി.സി ഡോ.കെ.എസ്. രാധാകൃഷ്ണൻ മുഖ്യ പ്രഭാഷകനാകും.
സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രകാശം, സ്വാമി ധർമ്മചൈതന്യ , വി.കെ. മുഹമ്മദ്, കെ.ആർ. ശശിധരൻ, അഡ്വ. പി.എം. മധു, എൻ.കെ. ബൈജു എന്നിവർ സംസാരിക്കും.