മൂവാറ്റുപുഴ: സംസ്ഥാന വനം വകുപ്പിന്റെയും പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിളിന്റേയും സഹകരണത്തോടെ മീരാസ് ഡിജിറ്റൽ പബ്ലിക് ലൈബ്രറി യുവാക്കൾക്കായി സംഘടിപ്പിക്കുന്ന സാഹസിക വനയാത്ര ക്യാമ്പിന് തുടക്കം. ഇടുക്കി, പശ്ചിമഘട്ട വനമേഖലകളിലാണ് അഡ്വഞ്ചർ ട്രക്കിംഗ്. നേതൃത്വ പരിശീലനത്തിന്റെയും ദുരന്തനിവാരണ സന്നദ്ധ പ്രവർത്തന പരിശീലനത്തിന്റെയും ഭാഗമായിട്ടാണ് രണ്ടുദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്. മുപ്പതോളം പേർ ക്യാമ്പിൽ പങ്കെടുക്കും. വരുംകാലങ്ങളിൽ പ്രതിമാസ വനയാത്ര പരിപാടികൾ ഒരുക്കാനാണ് സംഘാടകരുടെ തീരുമാനം.