കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ദേവീക്ഷേത്ര മൈതാനത്ത് ജനുവരി 22 മുതൽ 31 വരെ നടക്കുന്ന മഹാ അഷ്ടലക്ഷ്മി യാഗത്തിന്റെ സ്വാഗതസംഘ രൂപീകരണ സമ്മേളനം ശനിയാഴ്ച വൈകിട്ട് അഞ്ചിന് തൃപ്പൂണിത്തുറ പുതിയകാവ് ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും. മഹാഅഷ്‌ടലക്ഷ്മി യാഗസമിതി ജനറൽകൺവീനർ മോഹൻ അദ്ധ്യക്ഷനാകും.