തൃക്കാക്കര: സെസ് വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ സി.ഐ.ഐ ഗാർഡിയൻ യൂണിറ്റ് തൊഴിലാളികൾ കമ്പനി ഗേറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. കമ്പനി ബസിന് യാത്ര കൂലി വർദ്ധിപ്പിച്ചതും യാത്ര കൂലിയിലും കാന്റീൻ ഭക്ഷണത്തിനും ജി.എസ്.ടി ഏർപ്പെടുത്തിയതിലും കൺസീലിയേഷൻ ഓഫീസർ വിളിച്ച യോഗത്തിൽ മാനേജ്മെന്റ് മന:പൂർവ്വം പങ്കെടുക്കാതിരുന്നതിലും കോൺട്രാക്ട് തൊഴിലാളികളുടെ വാർഷിക ശമ്പള വർദ്ധന വൈകിപ്പിക്കുന്നതിലും പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ.എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജോയിന്റ് സെക്രട്ടറി സി. ആർ പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. എം.എം നാസർ,രാജേഷ് ആർ,ബിജുമോൻ സി,ശാന്തി പോൾ , പി.എ. സുരേഷ് കുമാർ, ടി.പി. ശ്രീകുമാർ, പി.ജെ ദീപ്ന, കെ ജി ഷാജു , അമൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.