ഫോർട്ടുകൊച്ചി: മുൻ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയയുടെ സ്മരണാർത്ഥം ഫോർട്ട് കൊച്ചി വെളി ഫിഫ മൈതാനിയിൽ നടക്കുന്ന ഫുട്ബാൾ മത്സരത്തിൽ കൊച്ചി സെൻട്രൽ എക്സൈസ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എറണാകുളം ലീഡേഴ്സ് എഫ്.സിയെ പരാജയപ്പെടുത്തി. എക്സൈസിനു വേണ്ടി മുഹമ്മദ് മസൂദ് ,ബാലു .പി .മാണി ,ഹേമന്ത് എന്നിവർ ഗോളുകൾ നേടി. ശനിയാഴ്ച്ച വൈകീട്ട് 4.30ന് എറണാകുളം സ്കോർ ലൈനും ഗോൾഡൺ ത്രെഡ് എഫ്.സിയുമായാണ് മത്സരം.