മട്ടാഞ്ചേരി:സംസ്ഥാന സർക്കാരിന്റെ ബോർഡ് ദുരുപയോഗം ചെയ്ത ടാക്സിക്ക് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. കിഫ്ബിക്ക് വേണ്ടി സർവീസ് നടത്തുന്ന നെടുമങ്ങാട് രജിസ്ട്രേഷനിലെ വാഹനത്തിനെതിരെയാണ് നടപടി. ടാക്സി പെർമിറ്റുള്ള വാഹനം പ്രൈവറ്റ് വാഹനത്തിന്റെ നമ്പർ പ്ളേറ്റാണ് ഉപയോഗിച്ചിട്ടുള്ളത്. കേരള സർക്കാർ ബോർഡും ഒപ്പം കിഫ്ബിയുടെ ബോർഡുമുണ്ട്. വാഹനത്തിന്റെ ഫിറ്റ്നസ് 2019 ൽ തീർന്നതാണ്. പെർമിറ്റും ഇൻഷ്വറൻസും പുതുക്കിയിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.