h

ആലുവ: ആലുവയിലെ ഒരു സ്വകാര്യ സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കീഴ്മാട് മുള്ളംകുഴി സ്വദേശി ശ്രീഹരി (22)യെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു കേസിൽ ആലുവ പൊലീസിന്റെ പിടിയിലായ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതിയുമായെത്തിയത്. നേരത്തെയും സമാനമായ പീഡനക്കേസിൽ ഇയാൾ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.