കളമശേരി: ഐ.എസ്.ടി.ഡിയും കുസാറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പഠിതാക്കളുടെ ഉച്ചകോടി 15, 16 തീയതികളിൽ നടക്കും. 15ന് വൈകിട്ട് അഞ്ചിന്

കളമശേരി എക്സ്.ഐ,എം.ഇ കാമ്പസിൽ മുൻ ഇന്ത്യൻ സ്ഥാനപതിയും സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഒൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ വേണു രാജാമണി ഉദ്ഘാടനം ചെയ്യും. സാങ്കേതിക വിദ്യയിലൂന്നിയുള്ള പഠനം, പരീക്ഷണാത്മകപഠനം, നേതൃപാടവ പഠനം, ആ ജീവാനന്തപഠനം എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധർ സംസാരിക്കും. ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 16ന് വൈകിട്ട് മികച്ച പ്രബന്ധത്തിനും പരിശീലകനും പുരസ്കാരങ്ങൾ നൽകും. പത്രസമ്മേളനത്തിൽ ഐ.എസ്.ടി.ഡി ചാപ്റ്റർ ചെയർമാൻ പി. ദിനേശ് തമ്പി, കുസാറ്റ് ഡയറക്ടർ സക്കറിയ, ഐ.എൽ.എസ് ചെയർമാൻ എസ്.ആർ. നായർ, ഡീൻ എ.എസ്. ഗിരീഷ് എന്നിവർ പങ്കെടുത്തു.