അപകടം സീ-പോർട്ട് എയർ പോർട്ട് റോഡിൽ
തൃക്കാക്കര: കാക്കനാട് സീ പോർട്ട് എയർ പോർട്ട് റോഡിൽ ബുള്ളറ്റ് ടാങ്കറിനടിയിൽപെട്ട് ഇൻഫോപാർക്ക് ജീവനക്കാരൻ മരിച്ചു.കളമശേരി സ്വദേശി പാർക്ക് റസിഡൻസിൽ കൂട്ടുങ്കൽ വീട്ടിൽ അഡ്വ.കെ.എം വർഗീസിന്റെ മകൻ ബോണി എം. വർഗീസ് (23 ) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലിന് ഉദയംപേരൂർ നിന്നും ഗ്യാസ് നിറച്ച് കളമശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കറിന്റെ ഇടത് വശം ചേർന്ന് വരികയായിരുന്ന ബോണിയുടെ ഇരുചക്ര വാഹനം ടാങ്കറിന്റെ ഇടതു ഭാഗത്തെ പിൻചക്രത്തിന്റെ അടിയിൽപ്പെടുകയായിരുന്നു. അപകടം നടന്നയുടനെ ഓടി രക്ഷപ്പെട്ട ടാങ്കറിന്റെ ഡ്രൈവർ തമിഴ്നാട് സ്വദേശി അളകപ്പനെ തൃക്കാക്കര പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. ടി.സി.എസ് ജീവനക്കാരനാണ് മരിച്ച യുവാവ്. പിതാവ്: അഡ്വ.കെ.എം വർഗീസ്, മാതാവ്: സുഷ വർഗീസ്.