തൃപ്പൂണിത്തുറ: ദേശീയ പാതയിൽ പൂണിത്തുറ ഗാന്ധി സ്ക്വയർ ഭാഗത്ത് രൂപപ്പെട്ടിട്ടുളള കുഴി അടിയന്തരമായി അടക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. പൂണിത്തുറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രദ്ധ ക്ഷണിക്കൽ സമരം സംഘടിപ്പിച്ചു.
സമരം ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ടി. അഖിൽദാസ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. പൂണിത്തുറ മേഖല പ്രസിഡന്റ് സൂരജ് ബാബു അദ്ധ്യക്ഷത വഹിച്ചു. വി.പി.ചന്ദ്രൻ, കെ.എസ്. സനിഷ്, കെ.ബി. സൂരജ്, സമൽ ലാൽ, കെ.ആർ. അരുൺ തുടങ്ങിയവർ സംസാരിച്ചു.