ചോറ്റാനിക്കര: കേരള സ്റ്റേറ്റ് മാർക്കറ്റിംഗ് ഫെഡറേഷൻ ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭരണ സമിതിയംഗമായി രഞ്ജി കുര്യൻ കൊള്ളീനാൽ തിരഞ്ഞെടുക്കപ്പെട്ടു.
റെഞ്ചി കുര്യൻ കൊള്ളീനാലിന് 55 വോട്ടും എതിർ സ്ഥാനാർത്ഥിക്ക് 5 വോട്ടും ലഭിച്ചു,
2 വോട്ട് അസാധുവായി. കേരളത്തിലെ 14 ജില്ലകളിലെയും മാർക്കറ്റിംഗ് സൊസൈറ്റികൾക്കാണ് വോട്ടവകാശം ഉള്ളത്. മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്തും കേരളത്തിൽ രണ്ടാം സ്ഥാനത്തും എത്തിയത് രഞ്ജി കുര്യൻ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കാലത്താണ്.