കൊച്ചി: കൊച്ചി അന്താരാഷ്‌ട്ര പുസ്തകമേളയോടനുബന്ധിച്ച് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള രചിച്ച മൂന്നു കൃതികൾ തിങ്കളാഴ്ച രാവിലെ 10.30 ന് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന എഴുത്താഴം @ 182 ചടങ്ങിൽ പ്രകാശനം ചെയ്യും. ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. സിനിമ താരം മമ്മൂട്ടി "ഒറേഷൻ ഓൺ എഡ്യുക്കേഷൻ", "കഥയല്ലാ കഥകൾ" , 'ആന്തോളജി ഒഫ് ഒഫിഷ്യൽ അഡ്രസസ്' എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. ലോകായുക്തയും സുപ്രീംകോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് സിറിയക് ജോസഫ് അദ്ധ്യക്ഷനാകും. മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോൾ, മുൻ ഡയറക്‌ടർ ജനറൽ ഒഫ് പ്രൊസിക്യുഷൻ ടി. ആസിഫലി, വനിത കമ്മിഷൻ മുൻ അംഗം ഡോ. പ്രമീളാദേവി, നിരൂപകനും ഗോവ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമായ ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ, ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി എം.ടി. രമേശ് എന്നിവർ സംസാരിക്കും.

ഗോവ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.ഹരിലാൽ ബി. മേനോൻ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്, കേരള ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. രാജേഷ് വിജയൻ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങും. തുടർന്ന് പി.എസ്. ശ്രീധരൻപിള്ള എഴുത്തനുഭവങ്ങൾ പങ്കുവയ്ക്കും.