കൊച്ചി: 25-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരി തെളിയും. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങ് ഹിന്ദി സാഹിത്യകാരൻ ഗോവിന്ദ് മിശ്ര ഉദ്ഘാടനം ചെയ്യും. മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, എം.കെ. മുനീർ എം.എൽ.എ, ഡോ. ടി.പി. ശ്രീനിവാസൻ, ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

തുടർന്ന് ചീഫ് സെക്രട്ടറി വി പി ജോയിയുമായി ഡോ. മേഘ ജോബി സംവദിക്കും. 5.30ന് ഡോ. ടി.പി. ശ്രീനിവാസൻ, ഹോർമിസ് തരകൻ, ഡോ. ധനുരാജ്, ഡോ. ലത വിനോദ് എന്നിവർ പങ്കെടുക്കുന്ന ചർച്ച.
വടുതല ചിന്മയ വിദ്യാലയ അവതരിപ്പിക്കുന്ന കലാപരിപാടികൾ.