rajesh
രാജേഷ്

പറവൂർ: പട്ടാപ്പകൽ വീട്ടിൽ കയറി മഷിനോട്ടക്കാരനെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. അമ്പലപ്പുഴ പാക്കള്ളിച്ചിറ വീട്ടിൽ രാജേഷിനെയാണ് (46) പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ ചങ്ങനാശേരി കുന്നേൽ പുതുപറമ്പിൽ അജിത്കുമാറിനെ (40) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പെരുവാരത്ത് വീട് വാടകയ്ക്കെടുത്തു മഷിനോട്ടം നടത്തിയിരുന്ന കൊടുങ്ങല്ലൂർ സ്വദേശിയായ വിജയനെയാണ് ഇവർ കെട്ടിയിട്ട് അബോധാവസ്ഥയിലാക്കിയ ശേഷം സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നത്.ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐ പ്രശാന്ത് പി. നായർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.