കൊച്ചി: ചളിക്കവട്ടം സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസിൽ കാപ്പ കേസ് പ്രതി അറസ്റ്റിൽ. കലൂർ ഫ്രീഡം റോഡ് ചിറ്റോപറമ്പ് ഹാരിസിനെയാണ് (പരുന്ത് ഹാരിസ്, 33 ) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ചളിക്കവട്ടം സ്വദേശി വിജയകുമാറിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഏഴാം പ്രതിയാണ് ഇയാൾ. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി രണ്ടിന് പാലാരിവട്ടത്തെ ജെന്റ്‌സ് ഹോസ്റ്റലിലെ മുറിയിൽനിന്ന് വിജയകുമാറിനെ ഹാരിസ് അടക്കമുള്ള സംഘം തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. ഹാരിസ് ഉൾപ്പെടെയുള്ളവരുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വിജയകുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതാണ് തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.