കളമശേരി: മുപ്പത്തടം ചന്ദ്രശേഖരപുരം ക്ഷേത്രത്തിൽ ഇന്ന് രാവിലെ 10 മണിക്ക് ക്ഷേത്രം ഊട്ടുപുര ഹാളിൽ ആലോചനായോഗവും ജീർണോദ്ധാരണ സമിതി രൂപീകരണവും നടക്കും. ശിവക്ഷേത്രത്തിൽ നടന്ന ദേവപ്രശ്നത്തോടനുബന്ധിച്ച് ശ്രീകോവിൽ അളവ് ക്രമീകരണവും ചെമ്പടിക്കലും ഉൾപ്പെടെ ഉള്ള ജീർണതാ പരിഹാര നിർദ്ദേശങ്ങളും സംസ്ക്കാര മണ്ഡപം ,ചുറ്റമ്പലം, വലിയ ബലിക്കല്ല്, ബലിക്കൽപ്പുര ,കൊടിമരം, തുടങ്ങിയ ക്ഷേത്രാംഗങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളും നടത്തുകയാണ് ലക്ഷ്യം.