കിഴക്കമ്പലം: പഴങ്ങനാട് ചിറമല മഹാമേരു ചക്രഭദ്രകാളി ക്ഷേത്രത്തിലെമ അഷ്ടബന്ധ നവീകരണ പുനഃപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി ഇന്ന് രാവിലെ 6 മുതൽ സർപ്പബലി നടക്കും. തൊടുപുഴ പുതുക്കുളം ഇല്ലത്ത് വാസുദേവൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. രാവിലെ ഗണപതിഹോമം, പാൽപായസഹോമം, കലശപൂജകൾ, ആവാഹിച്ച് പ്രതിഷ്ഠ, ദുരിത ആവാഹനം, നൂറും പാലും കൊടുത്ത് പൂജ, ഉച്ചയ്ക്ക് അന്നദാനം,​ വൈകിട്ട് 5.30ന് ദുരിത ആവാഹനം, തുടർന്ന് സർപ്പബലി, രാത്രി ദർശനം എന്നിവയുണ്ടാകും