narayanaguru

കൊച്ചി: സംസ്ഥാനത്തിന് പുറത്തുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ യൂണിവേഴ്സൽ കോൺഫെഡറേഷൻ ഒഫ് ശ്രീനാരായണ ഗുരു ഓർഗനൈസേഷൻസ് (എസ്.എൻ.ജി.സി) പത്താം വാർഷിക സമ്മേളനവും ശ്രീനാരായണദർശന ദേശീയസെമിനാറും 13,14 തീയതികളിൽ നടക്കും. 13ന് രാവി​ലെ 9ന് കൊച്ചി അന്താരാഷ്ട്ര പുസ്തകമേളവേദി​യി​ൽ സെമിനാർ ജസ്റ്റിസ് കെ. സുകുമാരൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ജി.സി പ്രസിഡന്റ് കെ.കെ. ശശിധരൻ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.

ഉജ്ജയിനി സംസ്കൃത വേദിക് സർവകലാശാല വി​.സി​ ഡോ. സി.ജി വിജയകുമാർ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വി​.സി ഡോ. മുബാറക് പാഷ, മെഡിമിക്സ് എ.വി.എ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ഡോ. എ.വി. അനൂപ്, കാലടി സംസ്കൃത സർവകലാശാല റിട്ട. പ്രൊഫ. ഡോ. എം.വി. നടേശൻ എന്നിവർ സംസാരിക്കും. പ്രൊഫ. പി.സി. പതഞ്ജലി, ഡോ. പി.കെ. സാബു, ഡോ. ജലജകുമാരി, ജി. രാജേന്ദ്രബാബു എന്നി​വർ പ്രബന്ധങ്ങൾ അവതരിപ്പി​ക്കും. ജനറൽ സെക്രട്ടറി അഡ്വ. ടി.എസ്. ഹരീഷ് കുമാർ സ്വാഗതവും വൈസ് പ്രസി​ഡന്റ് പി.ജി. മോഹൻകുമാർ നന്ദി​യും പറയും.

14ന് രാവിലെ 9ന് ആലുവ അദ്വൈതാശ്രമത്തിൽ​ പൊതുസമ്മേളനം ശിവഗിരി ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി​ സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി​ ധർമ്മചൈതന്യ, എസ്.എൻ.ഡി.പി.യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ എന്നിവർ പ്രഭാഷണം നടത്തും. എസ്.എൻ.ജി.സി പ്രസിഡന്റ് കെ.കെ.ശശിധരൻ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി അഡ്വ. ടി​.എസ്. ഹരീഷ് കുമാർ റിപ്പോർട്ടും ട്രഷറർ കെ.പി. കമലാകരൻ കണക്കും അവതരിപ്പിക്കും. വൈസ് പ്രസിഡന്റുമാരായ കെ.എൻ.ബാബു, പി.ജി. മോഹൻകുമാർ, പി.എൻ. മുരളീധരൻ, എസ്. സുവർണകുമാർ, അഡ്വൈസറി ബോർഡ് ചെയർമാൻ എം.ഐ. ദാമോദരൻ, വൈസ് ചെയർമാൻ വി.കെ. മുഹമ്മദ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിക്കും. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി.എസ്.സുദർശനൻ, ഡെപ്യൂട്ടി ട്രഷറർ എസ്. സതീശൻ എന്നിവർ റിപ്പോർട്ട് അവതരിപ്പിക്കും.

പത്രസമ്മേളനത്തിൽ എസ്.എൻ.ജി.സി ഭാരവാഹികളായ കെ.കെ. ശശിധരൻ (പ്രസിഡന്റ് ), ജി.രാജേന്ദ്രബാബു (സീനിയർ വൈസ് പ്രസിഡന്റ്), അഡ്വ.ടി​.എസ്. ഹരീഷ് കുമാർ (ജനറൽ സെക്രട്ടറി), കെ.പി. കമലാകരൻ (ട്രഷറർ) എസ്. സുവർണകുമാർ, കെ.എൻ. ബാബു, പി.എസ്. സുദർശൻ, എസ്. സതീശൻ, വി.ഡി. രാജൻ, പി.എസ്. ഓംകാർ എന്നിവർ പങ്കെടുത്തു.