കളമശേരി: ഇരുചക്രവാഹനങ്ങളുടെ ലോഡുമായിപ്പോകുന്ന കണ്ടെയ്‌നർ ട്രക്കിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രക്കാരൻ തത്ക്ഷണം മരിച്ചു. ഏലൂർ പാതാളം ആമസോൺ ജീവനക്കാരൻ വിഴിഞ്ഞം പുല്ലാട്ടുവിള കൂട്ടുവിളാകംവീട്ടിൽ ഫ്രാൻസിസാണ് (26) മരിച്ചത്. കളമശേരി ദേശീയപാതയിൽ 254-ാം നമ്പർ മെട്രോപില്ലറിന് മുന്നിൽവച്ച് ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. അമ്മയെ ജോലിസ്ഥലത്തുവിട്ട് മടങ്ങുമ്പോഴായിരുന്നു സംഭവം. ട്രക്ക് നിറുത്താതെ പോയി. പൊലീസ് അന്വേഷണം തുടങ്ങി.
മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. അമ്മ ജൂസാനയും സഹോദരങ്ങളായ ലൂയീസ് (അപ്പോളോ ടയേഴ്‌സ്), പ്രശാന്ത് എന്നിവരോടൊപ്പം എറണാകുളത്ത് വാടകവീട്ടിലായിരുന്നു താമസം.