കോലഞ്ചേരി: മണ്ണൂർ - പോഞ്ഞാശ്ശേരി റോഡിൽ പടിഞ്ഞാറെ കവലയിൽ ഗാർഡിയൻ ഏയ്ഞ്ചൽ സ്‌കൂളിനു മുന്നിൽ ടൈൽ വിരിച്ചതിന് മുകളിൽ കിടക്കുന്ന ചരൽ മൂലം ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപെടുന്നത് പതിവായി. ടൈൽ വിരിച്ച ഭാഗത്ത് പൊടിയും മണ്ണും കിടക്കുന്നതിനാൽ ബ്രേക്ക് പിടിക്കുമ്പോൾ വാഹനം തെന്നിമറിഞ്ഞാണ് അപകടമുണ്ടാകുന്നത്. വെള്ളിയാഴ്ച രാവിലെ വെങ്ങോല സ്വദേശിയായ ബൈക്ക് യാത്രികൻ കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടു. റോഡിൽ കൂടുതൽ അപകടസാദ്ധ്യതയുണ്ടെന്നും അടിയന്തര നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.