കോലഞ്ചേരി: മ​റ്റക്കുഴി ഹഗിയ സോഫിയ സ്കൂളിൽ ലഹരി വിരുദ്ധ കാമ്പയിനും സന്ദേശറാലിയും ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു. പുത്തൻകുരിശ് പൊലീസ് സബ്ഇൻസ്‌പെക്ടർ സാബു കെ. പീ​റ്റർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ സൂസൻ ലിജു ഐപ്പ് അദ്ധ്യക്ഷനായി. മാമല എക്‌സൈസ് ഓഫീസർ രജിത, പ്രിവന്റീവ് ഓഫീസർ കെ.കെ. രമേശൻ, സിറിൽ എൽദോ, പുത്തൻകുരിശ് മർച്ചൻ അസോസിയേഷൻ പ്രസിഡന്റ് റെജി കുഴിവേലി തുടങ്ങിയവർ സംസാരിച്ചു.