കിഴക്കമ്പലം: അമ്പലമേട് ഇ.എം.എസ് സ്മാരക ഗ്രാമീണ വായനശാലയ്ക്ക് എൽ.സി.ഡി പ്രൊജക്ടർ അനുവദിച്ചു. വടവുകോട് ബ്ളോക്ക്പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ​ടി.ആർ. വിശ്വപ്പൻ സിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. വായനശാലാ പ്രസിഡന്റ് പി.കെ. ആനന്ദകുമാർ അദ്ധ്യക്ഷനായി. പുത്തൻകുരിശ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ, വാർഡ് അംഗം അജിത ഉണ്ണിക്കൃഷ്ണൻ, എൻ.ജി.സുജിത് കുമാർ, എ.വി. വർഗീസ്, ഷിജു പത്രോസ് തുടങ്ങിയവർ സംസാരിച്ചു.