survey

കൊച്ചി: കൊച്ചിക്കാരുടെ ജീവിതനിലവാരം മനസിലാക്കാൻ സിറ്റിസൺ പെർസെപ്ഷൻ സർവേ ആരംഭിച്ചു. കേന്ദ്ര ഭവന നഗരമന്ത്രാലയത്തിന്റെ കീഴിൽ ഈസ് ഒഫ് ലിവിംഗ് സൂചികയുടെ ഭാഗമായാണ്‌ സർവേ നടക്കുന്നത്. സർവേ 23നു അവസാനിക്കും. നഗരത്തിലെ ജീവിത നിലവാരം, സാമ്പത്തിക സ്ഥിതി, സ്ഥിരത, പ്രതിരോധക്ഷമത, വിദ്യാഭ്യാസം, സുരക്ഷ, പരിസ്ഥിതി തുടങ്ങി 13 മേഖലകളിലെ വിവരങ്ങളാണ് സർവേയിലൂടെ വിലയിരുത്തുന്നത്. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡാണ് സർവേ നടത്തുന്നത്. ഓരോ നഗരത്തിനും ഓരോ റഫറൽ കോഡ് നൽകിയിട്ടുണ്ട്. കൊച്ചിയുടേത് 803288 എന്നതാണ്. സർവേയുടെ ഭാഗമാകുമ്പോൾ ഈ റഫറൽ കോഡ് കൂടി ഉൾപ്പെടുത്തുക. https://eol2022.org/CitizenFeedback%2c