memory

കൊച്ചി: മരങ്ങളെ മനുഷ്യരായി കണ്ട് അവരെ സ്‌നേഹിച്ച അപൂർവ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു പ്രൊഫ. എസ്. സിതാരാമനെന്ന് കാലടി സർവകലാശാല മുൻ വി.സി ഡോ. കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു. സോഷ്യൽ അസോസിയേഷൻ ഫോർ ഫോറസ്റ്റ് ആൻഡ് എൻവയോൺമെന്റ് (സെയ്ഫ് ) സംസ്ഥാന കമ്മിറ്റി എറണാകുളം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച സീതാരാമൻ അനുസ്മരണവും പരിസ്ഥിതി മാദ്ധ്യമ അവാർഡ് ദാനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സെയ്ഫ് സംസ്ഥാന ചെയർമാൻ എം.എൻ. ഗിരി അദ്ധ്യക്ഷനായി. മാദ്ധ്യമ പ്രവർത്തകനായ ഉമ്മച്ചൻ തെങ്ങും മൂട്ടിലിന് പരിസ്ഥിതി മാദ്ധ്യമ പുരസ്‌കാരവും 15,001 രൂപയും ഡോ. കെ.എസ്. രാധാകൃഷ്ണൻ സമ്മാനിച്ചു. വി.ഡി. മജീന്ദ്രൻ, ടി.എൻ. പ്രതാപൻ, കുമ്പളം രവി, സി.ജി. രാജഗോപാൽ, കെ.സി. സ്മിജൻ, രാജേഷ് നടവയൽ, സലീം ഷുക്കൂർ, പ്രൊഫ. കുസുമം ജോസഫ്, ഡിക്‌സൺ ഡിസിൽ എന്നിവർ സംസാരിച്ചു.