കോലഞ്ചേരി: യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പിൻവാതിൽ നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ നിയമസഭാ മാർച്ചിൽ പ്രവർത്തകർക്ക് നേരെ നടന്ന നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എൻ. വത്സലൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂത്ത്കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി.എച്ച്. അനൂപ് അദ്ധ്യക്ഷനായി. പുത്തൻകുരിശ് മണ്ഡലംപ്രസിഡന്റ് അരുൺ പാലിയത്ത്, ജില്ലാ സെക്രട്ടറി ലിജോ മാളിയേക്കൽ, ജയ്‌സൽ ജബ്ബാർ, മനോജ് കാരക്കാട്ട്, എൽദോ ബേബി, പി.എസ്. ഷൈജു, കെവിൻ കണ്ണേത്ത്, അജോ മനച്ചേരി, എൽദോ ജോർജ് , കലേഷ് ഐരാപുരം തുടങ്ങിയവർ സംസാരിച്ചു.