പറവൂർ: കേസരി എ. ബാലകൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് സംഘടിപ്പിക്കുന്ന കേസരി സാഹിത്യോത്സവത്തിന്റെ ഭാഗമായി അഖില കേരള ഹൃസ്വചിത്ര മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. മികച്ച ചിത്രത്തിന് 10,000 രൂപ കാഷ് അവാർഡും ട്രോഫിയും നൽകും. വ്യക്തിഗത മികവുകൾക്കും കാഷ് അവാർഡുണ്ട്. എൻട്രികൾ ഈമാസം ഇരുപതിനകം ലഭിക്കണം. വിവരങ്ങൾക്ക് : 7012157624, 9447327072.