school

കാലടി: മാണിക്കമംഗലം എൻ. എസ്. എസ്. ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രസ് രമാദേവി , സലീഷ് ചെമ്മണ്ടൂർ, രാജേഷ് .കെ. സി, പ്രമോദ്. പി. എൻ, സ്കൗട്ട് മാസ്റ്റർ രഘു. പി, സ്കൗട്ട് വോളന്റിയർ അതുൽ കൃഷ്ണ എന്നിവർ സംസാരിച്ചു. വോളന്റിയർമാരായ ദിയ തെരേസ, അരവിന്ദ് സന്തോഷ്‌, ദേവനാരായണൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. എസ്. എസ്. എൽ. സി പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.