കിഴക്കമ്പലം: പിണർമുണ്ട - അമ്പലപ്പടി റോഡിന്റെ പിണർമുണ്ട പള്ളി ജംഗ്ഷനിലെ റോഡിന്റെ വശം ഇടിഞ്ഞത് പുനർനിർമ്മിക്കാൻ 87.43 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു. ദിവസേന നൂറുക്കണക്കിന് ഇൻഫോപാർക്ക് ജീവനക്കാരും സ്‌കൂൾ ബസുകളും ഭാരവാഹനങ്ങളും കടന്നു പോകുന്ന റോഡ് ഇടിഞ്ഞതോടെ ഇതു വഴിയിള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു.