കളമശേരി: മുപ്പത്തടം ചന്ദ്രശേഖരപുരം ക്ഷേത്രത്തിൽ ഇന്ന് രാവിലെ 10 മണിക്ക് ക്ഷേത്രം ഊട്ടുപുര ഹാളിൽ ഭക്തജനങ്ങളെ ഉൾപ്പെടുത്തി ആലോചനായോഗവും ജീർണ്ണോദ്ധാരണ സമിതി രൂപീകരണവും നടക്കും. ശിവക്ഷേത്രത്തിൽ നടന്ന ദേവപ്രശ്നത്തോടനുബന്ധിച്ച് ശ്രീകോവിൽ അളവ് ക്രമീകരണവും ചെമ്പടിക്കലും ഉൾപ്പെടെയുള്ള ജീർണതാ പരിഹാര നിർദ്ദേശങ്ങളും സംസ്കാര മണ്ഡപം , ചുറ്റമ്പലം, വലിയ ബലിക്കല്ല്, ബലിക്കൽപ്പുര ,കൊടിമരം, തുടങ്ങിയ ക്ഷേത്രാംഗങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി മഹാക്ഷേത്രമാക്കുകയാണ് ലക്ഷ്യം.