കോലഞ്ചേരി: കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജിൽ പൂർവ വിദ്യാർത്ഥി സംഗമം ജനുവരി എട്ടിന് നടക്കും. രാവിലെ 10ന് കോളേജ് ഓഡി​റ്റോറിയത്തിൽ ചലച്ചിത്രതാരം രജനി ചാണ്ടി ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് പൂർവ വിദ്യാർത്ഥികളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന വിവിധ കലാപരിപാടികളും നടക്കും. വിവരങ്ങൾക്ക്: 8547195483, 9847193695