പറവൂർ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ബി.കെ.എം.യു ജില്ലാ സമ്മേളനം ജനുവരി 7,8 തീയതികളിൽ പറവൂരിൽ നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം ഡിവിൻ കെ. ദിനകരൻ ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു ജില്ലാ പ്രസിഡന്റ് കുമ്പളം രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ഡിവിൻ കെ.ദിനകരൻ (ചെയർമാൻ) മീന സുരേഷ്, സി.കെ. മോഹനൻ (വൈസ് ചെയമാൻമാർ) പി.എൻ. സന്തോഷ് (കൺവീനർ) ലതിക പി. രാജു, സി.കെ. ബിജു (ജോയിന്റ് കൺവീനർമാർ) ടി.എ. കുഞ്ഞപ്പൻ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള 101അംഗ സ്വാഗതസംഘം രൂപീകരിച്ചു.