home
കേരള ഹോം ഗാർഡ്‌സ് ആൻഡ് സിവിൽ ഡിഫൻസ് റെയ്‌സിംഗ് ദിന വാരാചരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ അഗ്‌നിരക്ഷാ സേനയും ഹോംഗാർഡ്‌സും സിവിൽ ഡിഫൻസും ചേർന്ന് തൃപ്പുണിത്തുറ മിനി സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിക്കുന്നു

കൊച്ചി: കേരള ഹോം ഗാർഡ്‌സ് ആൻഡ് സിവിൽ ഡിഫൻസ് റെയ്‌സിംഗ് ദിനാചരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ അഗ്‌നിരക്ഷാ സേനയും ഹോംഗാർഡ്‌സും സിവിൽ ഡിഫൻസും ചേർന്ന് തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. കെട്ടിടത്തിന് ഭീഷണിയായി നിന്നിരുന്ന ആൽമരം മുറിച്ചുമാറ്റി. തൃപ്പൂണിത്തുറ ഫയർ സ്റ്റേഷൻ ഓഫീസർ കെ.വി. മനോഹരൻ, അസി. സ്റ്റേഷൻ ഓഫീസർ ടി. വിനുരാജ്, എക്‌സൈസ് ഇൻസ്‌പെക്ടർ പോൾ കെ. വർക്കി, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ ശ്രീജിതിൻ, അരുൺ, ഐസക്, കണ്ണൻ, ഹോംഗാർഡുമാരായ എം.എൻ. പുഷ്‌കരൻ , പി.വി. വിനോഷ്, പാർത്ഥസാരഥൻ, എം.രഞ്ജിത്ത് , കെ.കെ.രാജു തുടങ്ങിയവർ പങ്കെടുത്തു.