കോലഞ്ചേരി: എസ്.എൻ.ഡി.പി യോഗം തിരുവാണിയൂർ ശാഖാ സ്ഥാപക സെക്രട്ടറി എ.പി. കുഞ്ഞിന്റെ 25-ാം ചരമ വാർഷികത്തോട് അനുബന്ധിച്ച് അനുസ്മരണ യോഗം ഇന്ന് നടക്കും. രാവിലെ 10ന് ശാഖാ ഓഡിറ്റോറിയത്തിൽ തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് ഉദ്ഘാടനം നിർവഹിക്കും. ശാഖാ പ്രസിഡന്റ് കെ.എൻ. മോഹനൻ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്സ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ, പഞ്ചായത്ത് അംഗം എൻ.ടി. സുരേഷ്, ബ്ളോക്ക് പഞ്ചായത്ത് അംഗം ബേബി വർഗീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവാണിയൂർ യൂണിറ്റ് പ്രസിഡന്റ് ജയിംസ് പി. വർഗീസ്, ശാഖാ സെക്രട്ടറി ടി.ആർ. മനോഹരൻ തുടങ്ങിയവർ സംസാരിക്കും.